കോഴിക്കോട്: പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥി രമേഷ് പിഷാരടിയെ ബിജെപി പ്രവർത്തകർ തടഞ്ഞ സംഭവത്തിൽ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ ആക്രമണം ബിജെപിയുടെ രീതിയാണ്.
ബിജെപി വേരുറപ്പിച്ചാൽ എത്രമാത്രം ആപത്ത് എന്നതിന്റെ സൂചനയാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രചാരണം നടത്താൻ എല്ലാവർക്കും അവകാശമുണ്ട്. ബിജെപി ജനാധിപത്യ മര്യാദ പുലർത്തണം. പിഷാരടിയെ തടഞ്ഞതിൽ പ്രതികരണവുമായി എല്‍ഡിഎഫ് സ്ഥാനാർഥി എന്‍.എം.ആര്. റസാഖും രംഗത്തുവന്നിരുന്നു.
പാലക്കാട് ഇത്തരം കാര്യങ്ങളൊന്നും സംഭവിക്കാറില്ലെന്നും വോട്ട് ചോദിക്കാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ട്. ജനാധിപത്യരാജ്യത്തിലാണ് എല്ലാവരും ജീവിക്കുന്നതെന്നും റസാഖ് പറഞ്ഞു.